ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി ഭാര്യ..കേസെടുത്ത് പോലീസ്…
ഭര്‍ത്താവിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയില്‍ കേസെടുത്തു. വെള്ളറട പോലീസ് പരിധിയില്‍ പുതുമന കിളിയൂര്‍ വര്‍ഷാഭവനില്‍ രാജേഷ് (42) നെ ആണ് കാണാതെ ആയത്. 35 ദിവസമായി രാജേഷിനെ കാണാനില്ല എന്ന് കാണിച്ച് ഭാര്യ വിജി വെള്ളറട പോലീസില്‍ പരാതി നല്‍കി. പോലീസ്‌കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. രാജേഷിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍കളുടെ പോലീസിനെ അറിയിക്കണം എന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബാബു കുറുപ്പ് അറിയിച്ചു. 0471 2242023, 9497693015, 9544865639.