ദമ്പതികളെ വേളാങ്കണ്ണിയിൽ വിഷം കുത്തിവെച്ച് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി…
തൃശൂര്‍ കൊരട്ടി സ്വദേശികളായ ദമ്പതികളെ വേളാങ്കണ്ണിയില്‍ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി.കൊരട്ടി തിരുമുടിക്കുന്ന് സ്വദേശികളായ ആന്റു, ജെസി എന്നിവരാണ് വേളാങ്കണ്ണിയില്‍ വെച്ച് ജീവനൊടുക്കിയത്. വിഷം കുത്തിവെച്ചാണ് ഇരുവരും മരിച്ചതെന്ന് പോലീസ് പറഞ്ഞു.ഒമ്പത് ദിവസം മുമ്പാണ് ദമ്പതികളെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കൊരട്ടി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇരുവരും മരിച്ചതായുള്ള വിവരം ലഭിക്കുന്നത്. ഇരുവര്‍ക്കും മക്കളില്ല.