ഹാഥ്റസ് ദുരന്തം..ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്…
ഉത്തർ പ്രദേശിലെ ഹാഥ്റസ് ദുരന്തത്തിൽ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇപ്പോൾ നടക്കുന്ന അന്വേഷണങ്ങൾക്ക് സമാന്തരമായാണ് ജുഡിഷ്യൽ അന്വേഷണം നടത്തുകയെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.പരുക്കേറ്റവർക്ക് വിദഗ്ദ ചികിത്സ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
121 പേരാണ് ദുരന്തത്തിൽ മരിച്ചിരിക്കുന്നത്.സംഭവത്തിൽ സംഘാടകർക്കെതിരെയും കേസെടുത്തിട്ടുണ്ട്.എൺപതിനായിരം പേർക്ക് മാത്രം അനുമതി വാങ്ങിയ പരുപാടിയിൽ പങ്കെടുത്തത് രണ്ടരലക്ഷത്തോളം ആളുകളാണ്.ഇതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചതെന്നാണ് പൊലീസ് നിഗമനം.ആൾദൈവം ഭോലെ ബാബയുടെ ‘സത്സംഗ്’ കഴിഞ്ഞ് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.