ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്….

ഈ വർഷത്തെ ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്‌കാരം മോഹൻലാലിന്. അഭിനയ മേഖലയിലെ മികവിന് ആണ് പുരസ്‌കാരം. ഓഗസ്റ്റ് 31 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മോഹന്‍ലാലിന് അവാർഡ് സമ്മാനിക്കും. കെ ജയകുമാർ, പ്രഭാവർമ, പ്രിയദർശൻ എന്നിവർ അടങ്ങിയ ജൂറി ആണ് പുരസ്‌കാര ജേതാവിനെ തെരെഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം.

അതേസമയം അഭിനയജീവിതം നാലര പതിറ്റാണ്ടിലേക്ക് എത്തുമ്പോഴും ഷൂട്ടിംഗ് തിരക്കുകളിലാണ് മോഹന്‍ലാല്‍. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന കരിയറിലെ 360-ാം ചിത്രം, ലൂസിഫര്‍ രണ്ടാം ഭാഗമായ എമ്പുരാന്‍ എന്നിവയാണ് നിലവില്‍ അദ്ദേഹം പല ഷെഡ്യൂളുകളിലായി ചിത്രീകരണത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന സിനിമകള്‍. ഇതില്‍ തരുണ്‍ മൂര്‍ത്തി ചിത്രം ഇന്നലെ ഷെഡ്യൂള്‍ ബ്രേക്ക് ആയി. കൊവിഡ് കാലത്ത് മുടങ്ങിപ്പോയ ജീത്തു ജോസഫ് ചിത്രം റാമിന്‍റെ ചിത്രീകരണവും അദ്ദേഹത്തിന് പൂര്‍ത്തിയാക്കാനുണ്ട്. തെലുങ്ക് ചിത്രം കണ്ണപ്പയില്‍ അതിഥി താരമായി എത്തുന്ന മോഹന്‍ലാല്‍ സംവിധായകനായും അരങ്ങേറാന്‍ ഒരുങ്ങുകയാണ്. പോസ്റ്റ് പ്രൊഡക്ഷന്‍ ധ്രുത​ഗതിയില്‍ പുരോ​ഗമിക്കുന്ന ബറോസ് ആണ് ആ ചിത്രം. സെപ്റ്റംബര്‍ 12 ന് ആണ് റിലീസ്.

Related Articles

Back to top button