ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ പരാതിയുമായി സിനിമാ സംഘടന….

കൊച്ചി: ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ സിനിമ നിർമാതാക്കളുടെ പരാതി. അക്രെഡിറ്റേഷൻ നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ഫെഫ്കയ്ക്ക് കത്ത് നൽകി.

അഭിനേതാക്കളോട് മോശമായ രീതിയിൽ ചോദ്യങ്ങൾ ചോദിക്കുന്നതും മരണ സ്ഥലത്ത് പോലും ക്യാമറകളുമായി പിന്തുടരുന്ന ഓൺലൈൻ മാധ്യമങ്ങളുടെ രീതിയിൽ ബുദ്ധിമുട്ട് ചൂണ്ടികാണിച്ചുമാണ് പരാതി നൽകിയിരിക്കുന്നത്. ഓൺലൈൻ മാധ്യമങ്ങൾ കേന്ദ്രസർക്കാറിന്റെ ഉദ്യം പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണമെന്ന നിബന്ധനയും കത്തിൽ പറയുന്നുണ്ട്.

ഫെഫ്ക അംഗീകൃത പിആർഒയുടെ കത്ത് എന്നിവ ഹാജരാക്കിയവർക്ക് മാത്രമേ സിനിമയുമായി ബന്ധപ്പെട്ട പരിപാടികൾ എടുക്കാൻ അനുമതിയുള്ളുവെന്നും നിർമാതാക്കളുടെ സംഘടന പറയുന്നു. നാളെ ചേരുന്ന ഫെഫ്ക സ്റ്റിയറിങ് കമ്മിറ്റിയിൽ വിഷയം ചർച്ച ചെയ്യും.

Related Articles

Back to top button