ക്യാമ്പസുകളിൽ എസ്എഫ് ഐ ഗുണ്ടായിസം…..മുഖ്യമന്ത്രിയും സിപിഎമ്മും ക്രിമിനലുകളെ സംരക്ഷിക്കുന്നുവെന്ന് കെ.സുരേന്ദ്രന്‍…..

കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐക്കെതിരെ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ രംഗത്ത്.എസ് എഫ് ഐ പ്രവർത്തിക്കുന്നത് ഭീകര സംഘടനകളെ പോലെയാണ്.മുഖ്യമന്ത്രിയും എംവി ഗോവിന്ദനും എസ് എഫ് ഐക്കാരെ കയറൂരി വിട്ടിരിക്കുകയാണ്.ക്യാമ്പസുകളിൽ എസ് എഫ് ഐ ഗുണ്ടായിസം വ്യാപിക്കുകയാണ്.മുഖ്യമന്ത്രിയും സിപിഎമ്മും എസ്എഫ്ഐ ക്രിമിനലുകളെ സംരക്ഷിക്കുകയാണ്.പാർട്ടി തകർന്ന് തരിപ്പണമായിട്ടും സി പി എം പാഠം പഠിച്ചിട്ടില്ല. തെറ്റുതിരുത്താനും അവർ തയ്യാറല്ല.മുഖ്യമന്ത്രി മൗനം വെടിയണം.അല്‍പമെങ്കിലും ആത്മാർത്ഥത ആഭ്യന്തരമന്ത്രിയെന്ന നിലയിലുണ്ടെങ്കിൽ പ്രിൽസിപ്പലിനെ ആക്രമിച്ച കൊടും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Back to top button