ഒന്നര വയസുകാരിക്ക് നേരെ ആക്രമണം..കാട്ടുപന്നികളെ വെടിവെച്ച് കൊന്നു…
തൃശ്ശൂർ ചേറൂരിൽ ഒന്നരവയസുള്ള കുട്ടിയെ ആക്രമിച്ച മൂന്ന് കാട്ടുപന്നികളെ വെടിവെച്ച് കൊന്നു.ആക്രമണത്തിൽ കാലിന് പരുക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.ഞായറാഴ്ച സന്ധ്യയ്ക്ക് ആറരയോടെ വീട്ടുമുറ്റത്ത് നിൽക്കുമ്പോളായിരുന്നു കുട്ടിയെ പന്നികൾ ആക്രമിച്ചത്.ആക്രമണത്തിൽ കുഞ്ഞിന്റെ അമ്മ ചേറൂർ പേരോത്ത് നീരജയ്ക്കും പരുക്കേറ്റിരുന്നു.ഇവരുടെ പരുക്ക് ഗുരുതരമല്ല.