വീട്ടിലെ ആലയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി…
കോഴിക്കോട് കൊയിലാണ്ടിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പുറക്കാട് കിഴക്കെ കണ്ടംകുനി ശ്രീജേഷിനെ (41) ആണ് വീട്ടിലെ ആലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ചൊവ്വാഴ്ച ഉച്ചയോടെയാണ് ശ്രീജേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.ആല വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റതാണെന്നാണ് പ്രഥമിക നിഗമനം. കൊയിലാണ്ടി പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.