ബ്രസീലിയൻ യുവതിയെ പീഡിപ്പിച്ച കേസ്..ഷൊർണൂരിൽ ഒരാൾ അറസ്റ്റിൽ…

ബ്രസീലിയൻ യുവതിയെ പീഡിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ.കുളപ്പുള്ളിയിൽ താമസിക്കുന്ന യുവതിയുടെ പരാതിയിലാണ് ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്. മുംബൈ സ്വദേശി സുഹൈൽ ഇഖ്ബാൽ ചൗധരിയാണ് പിടിയിലായത്.

കഴിഞ്ഞ മെയ് 12 ന് ദുബൈയിൽ വെച്ചാണ് സംഭവം നടന്നത്. സുഹൈൽ ഇഖ്ബാലും സുഹൃത്തും ചേർന്ന് പീഡിപ്പിച്ചെന്നാണ് കേസ്. സംഭവ ശേഷം തിരികെ കുളപ്പുള്ളിയിലെത്തിയ യുവതി പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

Related Articles

Back to top button