രാഹുലിന്റെ ‘ഹിന്ദു’ പരാമർശം..സഭാരേഖകളിൽ നിന്ന് നീക്കി…

രാഹുൽ ഗാന്ധിയുടെ ലോക്സഭാ പ്രസംഗത്തിൽനിന്നുമുള്ള ‘ഹിന്ദു’, ‘അഗ്നിവീർ’ പരാമർശങ്ങൾ സഭാരേഖകളിൽ നിന്നും നീക്കി.കൂടാതെ ബിജെപിക്കെതിരായും, ആർഎസ്എസിനെതിരായുമുള്ള പരാമർശങ്ങളും നീക്കിയിട്ടുണ്ട്.ഹിന്ദുക്കൾ എന്ന് സ്വയം അവകാശപ്പെടുന്ന പലരും തുടർച്ചയായി കള്ളങ്ങൾ പറയുകയും അഹിംസയുടെയും അക്രമത്തിന്റെയും മാർഗങ്ങൾ സ്വീകരിക്കുന്നു എന്നായിരുന്നു രാഹുലിന്റെ പരാമർശം.

ഇതിനെതിരെ ഹിന്ദു സമൂഹത്തെ മുഴുവൻ രാഹുൽ അപമാനിച്ചെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.ഇക്കാര്യം പരിശോധിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവും സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു . ഇതിന് പിന്നാലെയാണ് പരാമർശം രേഖകളിൽനിന്ന് നീക്കിയത്.

ഇതിന് പുറമെ ബിജെപി, ആർഎസ്എസ് എന്നിവർക്കെതിരായ പരാമർശങ്ങളും നീക്കി.ന്യൂനപക്ഷങ്ങളെ ബിജെപി ആക്രമിക്കുന്നു‌, വ്യവസായികളായ അംബാനി, അദാനി എന്നിവരെക്കുറിച്ചുള്ള പറയുന്ന ഭാഗം.നീറ്റ് പരീക്ഷ സമ്പന്നർക്കുള്ളതാണ് നന്നായി പഠിച്ചുവരുന്നവർക്ക് സ്ഥാനമില്ല, അഗ്നിവീർ പദ്ധതി സൈന്യത്തിന്റേതല്ല മറിച്ച് പ്രധാനമന്ത്രിയുടെ ഓഫിസിന്റേതാണ് തുടങ്ങിയ പരാമർശങ്ങളും ഒഴിവാക്കി.

Related Articles

Back to top button