നീറ്റ് പിജി പുതുക്കിയ പരീക്ഷ തീയതി ഇന്ന് പ്രഖ്യാപിക്കും…

പുതുക്കിയ നീറ്റ് പിജി പരീക്ഷ തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാനാണ് കഴിഞ്ഞദിവസം ഇക്കാര്യം വ്യക്തമാക്കിയത്.പരീക്ഷയ്ക്ക് 12 മണിക്കൂർ മുൻപ് ക്രമക്കേടുകൾ ഉണ്ടായിയെന്ന സംശയത്തെ തുടർന്ന് പരീക്ഷ മാറ്റിവെക്കുകയായിരുന്നു.

അതേസമയം പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട സിബിഐയുടെ അന്വേഷണം പുരോഗമിക്കുകയാണ്.സംഭവുമായി ബന്ധപ്പെട്ട് ഗുജറാത്ത് മഹാരാഷ്ട്ര അടക്കം വിവിധ സംസ്ഥാനങ്ങളിൽ ഇന്നലെ സിബിഐ റെയ്ഡ് നടത്തിയിരുന്നു.

Related Articles

Back to top button