കോഴിക്കടയുടെ മറവില്‍ വിദേശ മദ്യവില്‍പ്പന..ഒടുവിൽ പിടിയിൽ…
തൃശ്ശൂരിൽ കോഴിക്കടയുടെ മറവില്‍ അനധികൃതമായി വിദേശ മദ്യം വിറ്റയാളെ പൊലീസ് പിടികൂടി. കുറ്റിച്ചിറ കല്ലിങ്ങപ്പുറം രതീഷ്(40)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഇയാളില്‍ നിന്നും 500 മില്ലിയുടെ 51 കുപ്പി മദ്യം പിടിച്ചെടുത്തു.ഡ്രൈ ഡേയുടെ ഭാഗമായി കുറ്റിച്ചിറ മേഖലയിൽ നടത്തിവന്ന പരിശോധനയിലാണ് രതീഷ് പിടിയിലായത്.പ്രതിയെ കോടതിയില്‍ ഹാജരാക്കി.