മദ്യനയ അഴിമതിക്കേസിൽ കെ കവിതയുടെ ജാമ്യ അപേക്ഷ തള്ളി ഡൽഹി ഹൈക്കോടതി…
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിആർഎസ് നേതാവ് കെ കവിതയുടെ ജാമ്യാപേക്ഷ തള്ളി ഡൽഹി ഹൈക്കോടതി. മാർച്ച് മുതൽ ജയിലിലുള്ള കവിതയുടെ ജാമ്യാപേക്ഷ ഇതിന് മുൻപും തള്ളിയിരുന്നു. എക്‌സൈസ് കേസിലെ 50 പ്രതികളിൽ കവിതയാണ് ഏക സ്ത്രീയെന്നും ജാമ്യം അനുവദിക്കുന്ന കാര്യം പരിഗണിക്കണമെന്നും കവിതയുടെ അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ കവിതയുടെ ജാമ്യാപേക്ഷയെ സിബിഐയും എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റും എതിർത്തു.




