കനത്ത മഴയും ചുഴലിക്കാറ്റും.. ഇന്ത്യൻ ക്രിക്കറ്റ് ടീം ബാര്‍ബഡോസില്‍ കുടുങ്ങി…

ടി20 ലോക കിരീടം നേടിയ ഇന്ത്യന്‍ ടീമിന്റെ മടക്കയാത്ര വൈകുന്നു. ബെറില്‍ ചുഴലിക്കാറ്റിന് മുന്നോടിയായി കരീബിയന്‍ ട്വീപുകളില്‍ പെയ്യുന്ന ശക്തമായ മഴ കാരണമാണ് വിമാനയാത്ര വൈകുന്നത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബാര്‍ബഡോസ് വിമാനത്താവളം അടച്ചിടുകയും സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തതായി പ്രധാനമന്ത്രി മിയ മോട്ടിലി അറിയിച്ചു.തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെ പുറപ്പെടാനായിരുന്നു ഇന്ത്യൻ ടീം ആദ്യം തീരുമാനിച്ചത് .ബാർബഡോസിൽ നിന്ന് ന്യൂയോ‍ർക്കിലേക്കും അവിടെ നിന്ന് ദുബായ് വഴി ഇന്ത്യയിലേക്കുമാണ് യാത്ര നിശ്ചയിച്ചിരുന്നത്.

എന്നാല്‍ ബിസിസിഐയുടെ പ്ലാനുകളെല്ലാം അവതാളത്തിലാക്കിയിരിക്കുകയാണ് കാറ്റഗറി നാലില്‍പ്പെടുന്ന ബെറില്‍ ചുഴലിക്കാറ്റിനൊപ്പമെത്തിയ അതിശക്തമായ മഴ. കരീബിയന്‍ ദ്വീപുകള്‍ക്ക് സമീപമാണ് നിലവില്‍ ചുഴലിക്കാറ്റുള്ളത്. ഇന്നും അതിശക്തമായ മഴയാണ് ബാര്‍ബഡോസില്‍ പ്രവചിച്ചിരിക്കുന്നത്. കാലാവസ്ഥ മെച്ചപ്പെട്ടാൽ ബാർബഡോസിൽ നിന്ന് ചാർട്ടേഡ് വിമാനത്തിൽ ടീമിനെ നാട്ടിലെത്തിക്കാനാണ് ബിസിസിഐയുടെ ശ്രമം. താരങ്ങളും കുടുംബാംഗങ്ങളും പരിശീലകസംഘവും ഉൾപ്പടെ എഴുപതോളം പേരാണ് ഇന്ത്യൻ സംഘത്തിലുള്ളത്.

Related Articles

Back to top button