വായ്പ ബാധ്യതയുള്ള ഭൂമി വിൽക്കാൻ നീക്കം..ഡിജിപിയുടെ ഭൂമി കോടതി ജപ്തി ചെയ്തു…

തിരുവനന്തപുരം: ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബിൻ്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ക്രയവിക്രയം ചെയ്യുന്നത് തടഞ്ഞ് കോടതി ഉത്തരവ് . നെട്ടയത്തുള്ള 10 സെൻ്റ് ഭൂമിയാണ് തിരു. അഡീഷണൽ കോടതി ജപ്തി ചെയ്തത്. വായ്പ ബാധ്യതയുള്ള ഭൂമി വിൽക്കാനായി വില കരാർ ഉണ്ടാക്കിയെന്ന പരാതിയിലാണ് നടപടി. തിരുവനന്തപുരം സ്വദേശി ഉമർ ഷെരീഫ് നൽകിയ പരാതിയിലാണ് ഉത്തരവ്. അഡ്വാൻസ് വാങ്ങിയ 30 ലക്ഷം രൂപയും തിരിച്ചു നൽകിയില്ലെന്ന് ഹർജിക്കാരൻ പരാതിയിൽ പറയുന്നു.വാങ്ങിയ പണം തിരികെ നൽകിയാൽ ജപ്തി നടപടിയിൽ നിന്നും ഒഴിവാകും.

Related Articles

Back to top button