ഭക്ഷണം നൽകിയില്ല..ഭാര്യയുടെ കൈ തല്ലിയൊടിച്ചു..ഭർത്താവ് അറസ്റ്റിൽ…

തിരുവനന്തപുരത്ത് ഭാര്യയുടെ കൈ തല്ലിയൊടിച്ച കേസിൽ ഭർത്താവ് പിടിയിൽ. വെള്ളനാട് സ്വദേശി അജീഷ് കുമാറിനെയാണ് ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്.വീട്ടിൽ ഒടിഞ്ഞ് കിടന്ന തടിമേശയുടെ കാൽ എടുത്താണ് അജീഷ് ഭാര്യയെ മർദ്ദിച്ചത്.

മർദ്ദനത്തിൽ അജീഷിന്റെ ഭാര്യ രമയുടെ ഇടത് കൈപ്പത്തിക്ക് പരിക്കേറ്റു. കുടുംബവഴക്കിനെ തുടർന്നുണ്ടായ ദേഷ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിൻ്റെ നിഗമനം.

Related Articles

Back to top button