പാലക്കാട് ജനവാസമേഖലയിലിറങ്ങിയ കൊമ്പനെ മയക്കുവെടി വച്ചു…
പാലക്കാട് കരടിയോട് ജനവാസമേഖലയിലിറങ്ങിയ കൊമ്പനെ മയക്കുവെടി വച്ചു. കാട്ടാന കാലിൽ മുറിവേറ്റ നിലയിൽ ജനവാസ മേഖലയിൽ ഇറങ്ങിയതായിരുന്നു. മുറിവ് കാരണം കാട്ടാനയ്ക്ക് കൂടുതൽ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. ചികിത്സക്കായിട്ടാണ് ആനയെ മയക്കുവെടി വെച്ചത്. മുറിവ് ഉണക്കിയ ശേഷം കാട്ടിലേക്ക് കയറ്റി വിടുമെന്ന് വനം വകുപ്പ് അറിയിച്ചു.