കോഴിക്കോട് വീട്ടിൽ കയറി കുറുക്കന്റെ ആക്രമണം..4 പേരെ കടിച്ചു..ഒരാൾക്ക് ഗുരതര പരുക്ക്…

കോഴിക്കോട് അത്തോളി മൊടക്കല്ലൂരിൽ കുറുക്കന്റെ ആക്രമണത്തിൽ നാലു പേർക്ക് പരിക്ക്. വീട്ടിൽ കയറിയായിരുന്നു ആക്രമണം. കുറുക്കന്റെ കടിയേറ്റ നാലു പേരിൽ ഒരാളുടെ നില ​ഗുരുതരമാണ്. കുറുക്കനെ നാട്ടുകാർ പിടികൂടി.പനോളി ദേവയാനി (65)ക്കാണ് ആദ്യം കുറുക്കന്റെ കടിയേൽക്കുന്നത്. വീട്ടിൽ കയറിയായിരുന്നു ആക്രമണം. അവിടെനിന്ന് നൂറുമീറ്റര്‍ ദൂരത്തിലുള്ള കോഴിക്കോട്ടയില്‍ ശ്രീധരന്‍ (70), ഭാര്യ സുലോചന (60) എന്നിവരെയും കടിച്ചു.

ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാരനായ മണ്ടകശ്ശേരി സുരേഷിനെയും കുറുക്കന്‍ കടിച്ചു. ശ്രീധരന്റെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവർ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Related Articles

Back to top button