അമ്മയിൽ’ വനിത അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിൽ തർക്കം….
കൊച്ചി: മലയാള സിനിമ താരങ്ങളുടെ സംഘനയായ ‘അമ്മയു’ടെ തിരഞ്ഞെടുപ്പിൽ തർക്കം. വനിത അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിലാണ് തർക്കം രൂക്ഷമായത്. മൂന്ന് സ്ത്രീകൾക്കുള്ള സീറ്റ് ഒഴിച്ചിട്ടതോടെയാണ് പ്രതിഷേധം ഉടലെടുത്തത്. അമ്മയുടെ ഭരണഘടന പ്രകാരം എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ നാല് സീറ്റ് സ്ത്രീകൾക്കുള്ളതാണ്. എന്നാൽ തിരഞ്ഞെടുത്തത് അനന്യയെ മാത്രമാണ്.മത്സരിച്ച അൻസിബയെയും സരയുവിനെയും ഒഴിവാക്കുകയായിരുന്നു. ഇതോടെ അഭിപ്രായ വ്യത്യസങ്ങളുണ്ടായി. പിന്നാലെ തർക്കത്തിന് പരിഹാരവും ഉണ്ടായി. അൻസിബയെയും സരയൂവിനെയും എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു പ്രശ്നം പരിഹരിച്ചത്. അവശേഷിക്കുന്ന ഒരു സീറ്റിലേക്കുള്ള വനിതയെ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിക്കുന്നതായിരിക്കും.