വീട്ടമ്മയെ വീട് കയറി ആക്രമിച്ച പ്രതിയെ പിടികൂടി…..
വെള്ളറട: വീട്ടമ്മയെ വീടുകയറി ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ വെള്ളറട പോലീസ് പിടികൂടി. കന്യാകുമാരി ജില്ലയിലെ മലയടി പരക്കുന്ന് ആറടിക്കര വീട്ടില്‍ സ്റ്റാലിന്‍ (35) ആണ് പോലീസ് പിടിയിലായത്.വെള്ളറട മണ്ണാങ്കോണം വിഗ്‌നി മല വീട്ടില്‍സുധ (45)യെ ആണ് വീട് കയറി ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ സുധയുടെ പരാതിയിലാണ് വെള്ളറട പോലീസ് അക്രമിയെ പിടികൂടിയ ത്. നെയ്യാറ്റിൻകരകോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബാബുകുറുപ്പ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ സുജിത്ത് ജി നായര്‍, ശശികുമാര്‍, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ പ്രദീപ്, ജയദാസ് , അരുണ്‍ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.