ബസ് യാത്രയ്ക്കിടെ ഒൻപത് പവന്റെ മാല കവർന്നു….
നാഗർകോവിൽ: ബസ് യാത്രയ്ക്കിടെ ഒൻപത് പവന്റെ താലിമാല കവർന്നെന്ന് വയോധികയുടെ പരാതി. കന്യാകുമാരിക്കു സമീപം കോവളം ശിലുവയ് നഗറിലെ സെലിൻ മേരിയുടെ (81) മാലയാണ് നഷ്ടമായത്. കന്യാകുമാരിയിൽനിന്ന് ബസിൽ കള്ളിയങ്കാട്ടിൽ എത്തിയപ്പോഴാണ് സെലിൻ മേരി മാല നഷ്ടപ്പെട്ടത് അറിഞ്ഞത്. ബസ് യാത്രയിൽ മാല കവർന്നതായി പോലീസിൽ പരാതി നൽകി. ഇരണിയൽ പോലീസ് കേസെടുത്തു.