അമ്മത്തൊട്ടിലില്‍ പുതിയ അതിഥിയായി കനി എത്തി….

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് തൈക്കാട് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലില്‍ ഒരു പെണ്‍കുഞ്ഞു കൂടി അതിഥിയായി എത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ 3.30ഓടെയാണ് പത്ത് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞ് അമ്മത്തൊട്ടില്‍ എത്തിയത്. കുഞ്ഞിന് കനി എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി എല്‍ അരുണ്‍ ഗോപി അറിയിച്ചു.തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ ഇതുവരെയായി 605 കുട്ടികളാണ് പൊറ്റമ്മമാരുടെ പരിചരണയ്ക്കായി എത്തിയത്. അതിതിയുടെ വരവ് അറിയിച്ച് ദത്തെടുക്കല്‍ കേന്ദ്രത്തില്‍ ബീപ് സന്ദേശം എത്തി. ഉടന്‍തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാരും ആയമാരും ചേര്‍ന്ന് ദത്തെടുക്കല്‍ കേന്ദ്രത്തില്‍ എത്തിച്ച കുട്ടിയെ വിദഗ്ധ ആരോഗ്യ പരിശോധനകള്‍ക്കായി തൈക്കാട് കുട്ടികളുടേയും സ്ത്രീകളുടേയും ആശുപത്രിയില്‍ എത്തിച്ചു. പൂര്‍ണ്ണ ആരോഗ്യയായ കുരുന്ന് സമിതിയുടെ തിരുവനന്തപുരം ദത്തെടുക്കല്‍ കേന്ദ്രത്തില്‍ ഇപ്പോള്‍ പരിചരണയിലാണ്.

Related Articles

Back to top button