അട്ടപ്പാടിയിലെ ‘കാർത്തുമ്പി കുട’യെ ‘മൻ കി ബാത്തിൽ’പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി…
അട്ടപ്പാടിയിലെ ഗോത്രവിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ നിർമിക്കുന്ന കാർത്തുമ്പി കുടയെക്കുറിച്ച് ‘മൻ കി ബാത്തിൽ’ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആദിവാസി സഹോദരിമാർ നിർമിക്കുന്ന ഈ കുടകൾക്ക് ആവശ്യക്കാർ ഏറുന്നു എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.അവ ഓണ്‍ലൈനായും വില്‍ക്കുന്നുണ്ട്. വട്ടലക്കി കോ-ഓപ്പറേറ്റീവ് അഗ്രിക്കള്‍ച്ചര്‍ സൊസൈറ്റിക്കാണ് കുടുകളുടെ നിര്‍മ്മാണ മേല്‍നോട്ടം. ഈ സൊസൈറ്റി നയിക്കുന്നത് സ്ത്രീകളാണെന്നും മോദി പറഞ്ഞു.
ആദ്യം ആയിരം കുടയാണ് വർഷത്തിൽ നിര്‍മിച്ചിരുന്നത്. ഇപ്പോൾ 70,000 കുടവരെ നിർമിക്കുന്നുണ്ട്. ഒരു കുടയ്ക് 350 രൂപയാണ് വില. ഇൻഫോപാർക്ക്, കെആർഎൽ പോലുള്ള സ്ഥാപനങ്ങളിലെ സംഘടനകളുമായും സൊസൈറ്റികളുമായും സഹകരിച്ചാണ് വിൽപന .ഒരു കുടയ്ക്ക് 50 രൂപയാണ് ജീവനക്കാരുടെ പ്രതിഫലം. വിവിധ ഊരുകളിലുള്ള 35 പേർ ജോലി ചെയ്യുന്നു.360 പേർക്ക് പരിശീലനം നൽകി. രണ്ടുകോടിയോളംരൂപയുടെ വാർഷിക വിൽപ്പനയുണ്ട്.