മഴയിൽ മുങ്ങി രാജ്യ തലസ്ഥാനം..മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 11 ആയി…
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ ആറ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ ഡൽഹിയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 11 ആയി.വെള്ളിയാഴ്ച രാവിലെയാണ് ഡൽഹിയിൽ ശക്തമായ മഴ തുടങ്ങിയത്. അതിശക്തമായ മഴയിൽ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വെള്ളക്കെട്ടും ഗതാഗത തടസവും നേരിട്ടിരുന്നു. ചൊവ്വാഴ്ച വരെ ഡൽഹിയിൽ ഓറഞ്ച് അലർട്ട് ആണ്.
അതേസമയം നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ നടപടി സ്വീകരിച്ചെന്ന് അധികൃതർ പറഞ്ഞു. വൈദ്യുതി ലൈനുകൾ പൊട്ടി കിടക്കാൻ സാധ്യതയുളളതിനാൽ ജനങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും മുന്നറിയിപ്പുണ്ട്.