ആരോഗ്യമന്ത്രി എന്ത് ചെയ്യുന്നു..മന്ത്രിമാരുടെ പ്രവർത്തനങ്ങൾ പോരാ..സിപിഐഎം ആലപ്പുഴ ജില്ലാ കമ്മറ്റിയിൽ മന്ത്രിമാർക്കും വിമർശനം…

ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന് പിന്നാലെ സിപിഐഎം ജില്ലാ കമ്മറ്റികളിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ ഉയരുന്നത് വലിയ വിമർശനമാണ്. അവസമാനായി ആലപ്പുഴയിലും കോട്ടയത്തും ജില്ലാ കമ്മിറ്റികളിലാണ് മുഖ്യമന്ത്രിയുടെ ശൈലികൾക്കും മന്ത്രിമാരുടെ പ്രവർത്തനങ്ങൾക്കെതിരെയും പാർട്ടി സെക്രട്ടറിക്കെതിരെയും വിമർശനമുയർന്നത്.

മുഖ്യമന്ത്രിയുടെ ശൈലി തിരുത്തണമെന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ ആവശ്യമുയർന്നു. ധനമന്ത്രി കെ എൻ ബാലഗോപാൽ, ആരോഗ്യമന്ത്രി വീണാ ജോർജ് എന്നിവർക്കെതിരെയും വലിയ തോതിൽ വിമർശനമുണ്ടായി.ഹരിപ്പാടും കായംകുളത്തും സിപിഐഎം മൂന്നാം സ്ഥാനത്ത് എത്തിയതിന് കാരണം പാർട്ടിക്ക് അകത്തെ വിഭാഗീയയെന്നും അഭിപ്രായമുയർന്നു. വിഭാഗീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ജില്ലാ സെക്രട്ടറിക്ക് കഴിഞ്ഞില്ലന്നും വിമർശനം ഉയർന്നു.

Related Articles

Back to top button