മിനിലോറിയുടെ പിന്നിൽ കാറിടിച്ച് അപകടം..യുവാവിന് ദാരുണാന്ത്യം…
തിരുവനന്തപുരം: കോട്ടുകാൽ പയറുംമൂട് നെട്ടത്താന്നിക്ക് സമീപം മിനി ലോറിയുടെ പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ മരിയനാട് സ്വദേശിയായ മത്സ്യത്തൊഴിലാളി മരിച്ചു. കഠിനംകുളം മരിയനാട് സ്വദേശി അജിത് ബനാൻസാണ്(23) മരിച്ചത്.സഹോദരിയുടെ കല്യാണത്തിനു കൊണ്ടു വന്ന കാർ തിരികെ കൊണ്ടു പോകവേ പുളിങ്കുടി ഭാഗത്തു വച്ച് ലോറിയുമായി കുട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. ഗുരുതര പരിക്കേറ്റ അജിത്തിനെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പയറുമൂട് ഭാഗത്ത് ആശുപത്രി മാലിന്യങ്ങൾ ശേഖരിക്കാൻ റോഡിലേക്ക് തിരിഞ്ഞ ലോറി ഇൻഡിക്കേറ്റർ ഇടാത്തതാണ് അപകടത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ വിഴിഞ്ഞം പോലീസ് കേസെടുത്തു.