വൈദ്യുതാഘാതമേറ്റ് മരിച്ച ബാബുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം നൽകുമെന്ന് കെഎസ്ഇബി…

തിരുവനന്തപുരത്ത് വൈദ്യുതാഘാതമേറ്റ് മരിച്ച നെയ്യാറ്റിൻകര ചായ്ക്കോട്ടുകോണം സ്വദേശി ബാബുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ അടിയന്തര സഹായധനം പ്രഖ്യാപിച്ച് കെഎസ്ഇബി. 5 ലക്ഷം രൂപ ഉടൻ കൈമാറുമെന്നും കെഎസ്ഇബി അറിയിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു പൊട്ടി വീണ ഇലട്രിക് കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ബാബു മരണപ്പെട്ടത്. വീടിന് സമീപത്തുള്ള സ്ഥലത്ത് പൊട്ടിക്കിടന്ന ലൈനിൽ നിന്നാണ് ഷോക്കേറ്റത്. നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് ദിവസം മുമ്പ് കാറ്റിൽ ലൈൻ പൊട്ടിവീണത് കെഎസ് ഇബി ഓഫീസിൽ അറിയിച്ചിട്ടും ഒരു നടപടിയും എടുത്തില്ലെന്ന് നാട്ടുകാർ പരാതി ഉന്നയിച്ചിരുന്നു. അതേ സമയം സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും വീഴ്ച ഉണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button