കളിയിക്കാവിള കൊലപാതകം..പ്രതിയായ സുനിലിൻ്റെ കാർ കണ്ടെത്തി…
കളിയിക്കാവിളയിൽ ക്വാറി ഉടമയായ ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലുള്ള രണ്ടാം പ്രതി സുനിൽകുമാറിന്റെ കാർ കണ്ടെത്തി. കന്യാകുമാരി കുലശേഖരത്ത് റോഡ് വശത്ത് ഉപേക്ഷിച്ച നിലയിലാണ് കാർ കണ്ടെത്തിയത്. കാർ പൊലീസ് കസ്റ്റഡിയിൽ എടുത്ത് തക്കല ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചു. അതേ സമയം ഒളിവിലുള്ള സുനിൽകുമാറിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കി.
സുനിൽകുമാർ തമിഴ്നാട്ടിലേക്ക് കടന്നതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ഇന്നലെ സുനിലിന്റെ സുഹൃത്ത് പ്രദീപ് ചന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടു ത്തിയിരുന്നു.ദിവസങ്ങൾക്ക് മുമ്പാണ് മലയൻകീഴ് സ്വദേശി ദീപുവിനെ കാറിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. കളിയ്ക്കാവിളയ്ക്ക് സമീപം ഒറ്റാമരത്ത് തിങ്കളാഴ്ച രാത്രിയോടെ തമിഴ്‌നാട് പോലീസിന്റെ പട്രോളിംഗിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
രാത്രി 11:45 ഓടെ വാഹനം അസ്വാഭാവികമായി ലൈറ്റിട്ട് കിടക്കുന്നത് കണ്ട തമിഴ്‌നാട് പോലീസ് നോക്കിയപ്പോൾ കാറിന്റെ ഡിക്കി തുറന്ന നിലയിൽ ആയിരുന്നു. കാറിന്റെ മുൻസീറ്റിലായിരുന്നു മൃതദേഹം. കഴുത്ത് 70 ശതമാനത്തോളം അറുത്ത നിലയിലായിരുന്നു കണ്ടെത്തിയത്. മരിച്ച ദീപുവിന് തിരുവനന്തപുരം മലയത്ത് ക്രഷർ യൂണിറ്റുണ്ട്