സമ്പൂർണ്ണ കേന്ദ്ര ബജറ്റ് എന്ന്… തയ്യാറെടുപ്പുകളോടെ നിർമല സീതാരാമൻ….
സമ്പൂർണ്ണ കേന്ദ്ര ബജറ്റ് ജൂലൈ 23 അല്ലെങ്കിൽ 24 കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് ശേഷം 18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചെങ്കിലും, ധനമന്ത്രി നിർമല സീതാരാമൻ്റെ കേന്ദ്ര ബജറ്റ് അവതരണത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനായി ഇന്ത്യ കാത്തിരിക്കുകയാണ്. മൺസൂൺ സെഷൻ ജൂലൈ 22 ന് ആരംഭിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഓഗസ്റ്റ് 9 വരെ സമ്മേളനം തുടരാനാണ് സാധ്യത.