ട്വന്റി-ട്വന്റി ലോകകപ്പ് ഫൈനൽ..ഇന്ത്യ- ദക്ഷിണാഫ്രിക്ക പോരാട്ടം ഇന്ന്..
ട്വന്റി-ട്വന്റി ലോകകപ്പ് ഫൈനലില്‍ ഇന്ന് ഇന്ത്യ- ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് കളി ആരംഭിക്കുക.ഇന്ത്യ മൂന്നാം തവണ ഫൈനല്‍ കളിക്കാനിറങ്ങുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഫൈനലാണിത്.2014 ലാണ് ഇന്ത്യ അവസാനമായി ട്വന്റി 20 ലോകകപ്പ് ഫൈനല്‍ കളിച്ചത്.
ബര്‍ബഡോസിലെ ബ്രിഡ്ജ്ടൗണിലാണ് ഫൈനല്‍ മത്സരം നടക്കുക.അതേസമയം ബാര്‍ബഡോസില്‍ ശനിയാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്.എന്നിരുന്നാലും മത്സരം നടക്കുമെന്ന് തന്നെയാണ് ഇരു ടീമുകളുടേയും ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മഴ മൂലം 29 ന് മത്സരം നടന്നില്ലെങ്കില്‍ റിസര്‍വ് ഡേയായി ജൂണ്‍ 30 ഉണ്ട്.