തമ്മിൽ തല്ലിച്ചാലെ നിലനിൽപ്പുള്ളൂ എന്ന് കെഎസ്‍യു നേതാവ്..വാട്സാപ്പ് സന്ദേശം പുറത്ത്…

കണ്ണൂർ: ജില്ലയിലെ കെഎസ്‍യു നേതൃത്വത്തിൽ വിഭാഗീയത രൂക്ഷം. മറ്റ് നേതാക്കളെ തമ്മിൽ തല്ലിച്ചാൽ മാത്രമേ പാർട്ടിയിൽ നിലനിൽപ്പുള്ളൂ എന്ന് ജില്ലാ വൈസ് പ്രസിഡന്റ് അർജുൻ കോറം പ്രതികരിക്കുന്നതിന്റെ ഓഡിയോ സന്ദേശം പുറത്ത്. വാട്സാപ്പ് ഗ്രൂപ്പിൽ നിന്നാണ് സന്ദേശം പുറത്തായത്.
മറ്റ് നേതാക്കളെ തമ്മിൽ തല്ലിച്ചാൽ മാത്രമേ രമേശ് ചെന്നിത്തല വിഭാഗത്തിന് നിലനിൽപ്പുള്ളൂ എന്നാണ് വൈസ് പ്രസിഡണ്ടന്റ് പറയുന്നത്. സുധാകരൻ വിഭാഗത്തിലെ വിഭാഗീയത നിലനിർത്തണമെന്നും നിർദ്ദേശിക്കുന്നുണ്ട്.

ജില്ലയിൽ കെഎസ്‌യു അധ്യക്ഷനെ തിരഞ്ഞെടുക്കുന്ന സമയത്ത് തന്നെ വിഭാഗീയത നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇപ്പോൾ ഉണ്ടായിട്ടുള്ള ഗ്രൂപ്പ് തർക്കവും. കൂടെ നിന്ന് പണി കൊടുക്കുകയാണ് വേണ്ടതെന്ന് ജില്ലാ വൈസ് പ്രസിഡന്റിന്റെ ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്. മലബാറിൽ പ്ലസ് വൺ സീറ്റ് പ്രതിസന്ധി അടക്കമുള്ള നിരവധി വിദ്യാർത്ഥി വിഷയങ്ങളിൽ പ്രതിപക്ഷ സംഘടനകൾ ഇടപെടേണ്ട സാഹചര്യത്തിലാണ് കെഎസ്‌യുവിൽ പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്.

Related Articles

Back to top button