ദീപുവിനെ കൊല്ലാൻ കരുക്കൾ നീക്കിയത്അമ്പിളി ഒറ്റയ്ക്ക്….
തിരുവനന്തപുരം: കളിയിക്കാവിള കൊലപാതകക്കേസിൽ സൂത്രധാരൻ അമ്പിളി എന്ന് പൊലീസ്. ദീപുവിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് അമ്പിളി ഒറ്റയ്ക്കായിരുന്നുവെന്നും രണ്ടുമാസം മുമ്പ് ആസൂത്രണം ആരംഭിച്ചുവെന്നും പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിന് കൂട്ടാളികളെയും ഉൾപ്പെടുത്തിയത് അമ്പിളിയുടെ ബുദ്ധിയാണ്. ഈ അടുത്തായാണ് സുനിലിനെയും പ്രദീപ് ചന്ദ്രനെയും അമ്പിളി പരിചയപ്പെടുന്നത്.
കൊലയ്ക്ക് ശേഷം അമ്പിളി ആദ്യം പോയത് ദീപുവിന്റെ വീട്ടിലേക്കാണ്. ദീപുവിന്റെ മരണാനന്തര ചടങ്ങുകൾക്ക് നേതൃത്വം നൽകിയതും അമ്പിളിയാണ്. അന്വേഷണം തന്നിലേക്ക് എന്ന് മനസ്സിലാക്കിയതോടെ ഇയാൾ മുങ്ങി.