വീണ്ടും അനാസ്ഥ….പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ വയോധികൻ മരിച്ചു ….

നെയ്യാറ്റിൻകര ചായ്ക്കോട്ടുകോണത്താണ് പൊട്ടിവീണ വൈദ്യുതി ലൈനിൽ ചവിട്ടി വയോധികൻ മരിച്ചത്. നടൂർകൊല്ല തൈത്തൂർ വിളാകത്ത് വീട്ടിൽ ബാബു (68) വിനാണ് ദാരുണാന്ത്യമുണ്ടായത്.ഇന്ന് രാവിലെ റോഡിലൂടെ നടന്നുവരുന്ന സമയത്താ ണ് വൈദ്യുതി ലൈനിൽ ചവിട്ടി ഷോക്കേറ്റത്. ദിവസങ്ങൾക്ക് മുമ്പാണ് സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ തെങ്ങ് മറിഞ്ഞ് വൈദ്യുതി ലൈനിനുമേൽ വീണത്. വൈദ്യുതി കമ്പി പൊട്ടിവീണത് സമീപവാസികൾ മാരായമുട്ടം കെഎസ്ഇബി ഓഫീസിൽ അറിയിച്ചിരുന്നെങ്കിലും അധികൃതർ നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്.
മാരായമുട്ടം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

Related Articles

Back to top button