കാറിൽ 3 പേർ എത്തുന്നു എന്ന് രഹസ്യവിവരം..തുടർന്ന് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്…
കൊച്ചി വടക്കൻ പറവൂരിൽ രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ കാറിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തി.സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാഞ്ഞാലി സ്വദേശികളായ ശ്രാവൺ, സുഹൈൽ, മുബാറക് എന്നിവരാണ് പിടിയിലായത്.കാറിൽ ഒളിപ്പിച്ച നിലയിൽ 40ഗ്രാം എംഡിഎംഎയാണ് ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തത്.