വീണ്ടും മഴ ചതിച്ചു..ഇന്ത്യ- ഇംഗ്ലണ്ട് സെമിഫൈനല്‍ മത്സരം നിര്‍ത്തി…

വീണ്ടും മഴ പെയ്തതോടെ ടി20 ലോക കപ്പിലെ ഇന്ത്യ-ഇംഗ്ലണ്ട് സെമിഫൈനല്‍ മത്സരം വീണ്ടും നിര്‍ത്തി. എട്ട് ഓവര്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് മത്സരം നിര്‍ത്തിയത്. നേരത്തെ മത്സരം തുടങ്ങുന്നതിന് തൊട്ടുമുമ്പ് പെയ്ത മഴയെ തുടര്‍ന്ന് പ്രാദേശിക സമയം 10.30ന് (ഇന്ത്യന്‍ സമയം രാത്രി എട്ട്) തുടങ്ങേണ്ട മത്സരം ഒരു മണിക്കൂര്‍ വൈകിയായിരുന്നു ആരംഭിച്ചിരുന്നത്. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സെടുത്തു നില്‍ക്കവെയാണ് മഴയെത്തിയത്.

Related Articles

Back to top button