മദ്യപിച്ച് ഡ്യൂട്ടിക്കെത്തി അസിസ്റ്റന്റ് ബിഡിഒ..മർദ്ദനം..വനിത ജീവനക്കാരി ഉൾപ്പെടെ മൂന്നുപേർക്ക് പരുക്ക്…

മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് ബിഡിഒ വനിത ജീവനക്കാരിയെ ഉൾപ്പെടെ മൂന്നുപേരെ മർദിച്ചതായി പരാതി.അസിസ്റ്റന്റ് ബിഡിഓ എംഎം മധുവിനെതിരെയാണ് പരാതി.ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിൽ വാഹനം പിന്നോട്ട് എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ഇരട്ടയാർ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ ഡ്രൈവർ ഐവിനാണ് ആദ്യം മർദനമേറ്റത്.തുടർന്ന് ഐസിഡിഎസ് ഓഫീസിൽ കയറി ബഹളമുണ്ടാക്കിയ മധു വനിതാ ജീവനക്കാരിയെയും മറ്റൊരു ജീവനക്കാരനെയും മർദിച്ചു. ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്.കട്ടപ്പന പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

Related Articles

Back to top button