കാര്‍ പുഴയിലേക്ക് മറിഞ്ഞു…യാത്രക്കാരെ രക്ഷപ്പെടുത്തി….

കാസര്‍കോട് ജില്ലയിലെ പള്ളഞ്ചി – പാണ്ടി റോഡിൽ പള്ളഞ്ചി ഫോറസ്റ്റിലുള്ള കൈവരി ഇല്ലാത്ത പാലത്തിൽ നിന്നും കാര്‍ പുഴയിലേക്ക് മറിഞ്ഞു. കാറിൽ ഉണ്ടായിരുന്ന റാഷിദ്, തസ്‌രീഫ് എന്നിവരെ കുറ്റിക്കോൽ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. പുഴയിലേക്ക് മറിഞ്ഞ കാറിൽ നിന്നും പുറത്തിറങ്ങിയ ഇരുവരും ഒഴുക്കിൽപ്പെട്ടതായിരുന്നു. വെള്ളത്തിൽ മരത്തിൽ പിടിച്ച് നിൽക്കുകയായിരുന്ന ഇവരെ ഫയര്‍ ഫോഴ്സ് സംഘമെത്തി കരക്കെത്തിക്കുകയായിരുന്നു. കാസർകോട് കള്ളാർ കൊട്ടോടി പുഴ കര കവിഞ്ഞൊഴുകുന്നതിനാൽ കൊട്ടോടി ടൗണിൽ വെള്ളം കയറിയിട്ടുണ്ട്. കൊട്ടോടി സർക്കാർ ഹൈസ്‌കൂളിന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

Related Articles

Back to top button