ക്ഷേമ പെൻഷൻ അനുവദിച്ചു..വിതരണം നാളെ മുതൽ…
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ അനുവദിച്ചു.സാമൂഹ്യക്ഷേമ പെൻഷന്റെ ഒരു ഗഡു നാളെ മുതൽ വിതരണം ചെയ്യും. 9,000 കോടി രൂപയാണ് പെൻഷൻ വിതരണത്തിനായി അനുവദിച്ചിരിക്കുന്നത്. ഇനി അഞ്ചു മാസത്തെ കുടിശികയാണ് ബാക്കിയുള്ളത്. 1600 രൂപ വീതമാണ് ഗുണഭോക്താക്കൾക്ക് ലഭിക്കുക.
പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും.