മലപ്പുറത്ത് യുവാവിനെയും ഒരു വയസ്സുള്ള മകളെയും കാണാനില്ലെന്ന് പരാതി..അന്വേഷണം ആരംഭിച്ചു…
മലപ്പുറത്ത് പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി.മലപ്പുറം വെളിമുക്ക് പടിക്കൽ സ്വദേശി മുഹമ്മദ് സഫീർ, മകൾ ഇനായ മെഹറിൻ എന്നിവരെയാണ് കാണാതായത്.ചെമ്മാടുള്ള ഭാര്യവീട്ടിൽ നിന്നാണ് ഇന്നലെ സഫീർ കുഞ്ഞിനെയും കൊണ്ട് പോയത്. പിന്നീട് സഫീറിനേയും കുഞ്ഞിനേയും കുറിച്ച് ഒരു വിവരവുമില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
കുടുംബപ്രശ്നങ്ങളൊന്നുമില്ലെന്നാണ് വിവരം. സഫീർ ചെന്നൈയിൽ ബിസിനസ് നടത്തുകയാണ്. കല്യാണത്തിനെന്ന് പറഞ്ഞാണ് വീട്ടിൽനിന്ന് പോകുന്നത്. ഇയാളുടെ ഫോൺ സ്വിച്ച്ഓഫാണ്. ബന്ധുക്കൾ തിരൂരങ്ങാടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വിവരം ലഭിക്കുന്നവര്‍ താഴെ കാണുന്ന നമ്പറിലോ തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലോ അറിയിക്കുക. 6363375667 , 97462 49984 , 9947546982.