മെഡിക്കല്‍ കോളേജിലെ വിദ്യാർത്ഥി മരിച്ച നിലയില്‍….

മെഡിക്കൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് മെഡിക്കൽ കോളേജിലെ രണ്ടാം വർഷ വിദ്യാർഥി വിഷ്ണുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. സഹപാഠികള്‍ ഭക്ഷണം കഴിച്ചു തിരിച്ചെത്തിയപ്പോഴാണ് വിഷ്ണുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related Articles

Back to top button