സ്ത്രീയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം….യുവാവ് പിടിയിൽ…
അട്ടപ്പാടിയിൽ ആദിവാസി സ്ത്രീയെ കഴുത്തറത്ത് കൊല്ലാൻ ശ്രമം. ആക്രമണത്തിൽ പരിക്കേറ്റ വട്ടലക്കിയിൽ ചിന്നമ്മയെയാണ് (55) കോട്ടത്തറ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചിന്നമ്മയെ ആക്രമിച്ചശേഷം വനത്തിലേക്ക് കയറിപ്പോയ യുവാവിനെ പൊലീസ് പിടികൂടി. ബ്ലേയ്ഡ് ഉപയോഗിച്ചുകൊണ്ട് യുവാവ് ചിന്നമ്മയുടെ കഴുത്തിൽ മുറിവേല്‍പ്പിക്കുകയായിരുന്നുവെന്നാണ് വിവരം.വനമേഖലയില്‍ പൊലീസ് നടത്തിയ തെരച്ചിലിലാണ് തൂവ സ്വദേശി ശെല്‍വരാജ് എന്നയാളെ പൊലീസും വനംവകുപ്പും ചേര്‍ന്ന് പിടികൂടിയത്. മാനസികാസ്വസ്ഥ്യമുള്ള വ്യക്തിയാണ് ശെൽവരാജെന്നാണ് പ്രാഥമിക നിഗമനം.