ഭരണഘടന ഉയർത്തിപ്പിടിച്ച് എംപിയായി സത്യപ്രതിജ്ഞ ചെയ്‌ത്‌ രാഹുൽ ഗാന്ധി…

പതിനെട്ടാം ലോക്സഭാം​ഗമായി കോൺഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി സത്യപ്രതി‍ജ്ഞ ചെയ്തു. ഭരണഘടന ഉയർത്തി പിടിച്ച് ജയ് വിളിച്ചായിരുന്നു രാഹുൽ സത്യപ്രതി‍ജ്ഞ ചെയ്തത്.ഭരണപക്ഷത്തിൻ്റെ ഭാഗത്തേക്ക് ഭരണഘടന ഉയർത്തി കാട്ടിയാണ് രാഹുൽ ചേംബറിലേക്ക് കയറിയത്. പ്രതിപക്ഷം നിറഞ്ഞ കയ്യടികളോടെയും മുദ്രാവാക്യങ്ങളോടെയും രാഹുലിനെ സ്വീകരിച്ചു.

ഇംഗ്ലീഷിലാണ് രാഹുൽ സത്യവാചകം ചൊല്ലിയത്. രാഹുൽ ഗാന്ധി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാൻ സോണിയ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും ലോക്സഭയിൽ എത്തിയിരുന്നു.അതേസമയം, അമേഠി എംപിയായി കിശോരിലാലും സത്യപ്രതിജ്ഞ ചെയ്തു.

Related Articles

Back to top button