പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി..ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു…
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ സ്വമേധയാ കേസെടുത്ത് ദേശീയ ബാലാവകാശ കമ്മീഷന്‍.പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നോട്ടീസ് അയച്ചു. എഴ് ദിവസത്തിനകം റിപ്പോർട്ട് നൽകണം.ബാലാവകാശ കമ്മീഷന്‍ അംഗം ഡോ. ദിവ്യ ഗുപ്തയാണ് നോട്ടീസ് അയച്ചത്. പ്ലസ് വണ്‍ സീറ്റ് ലഭിക്കാതെ കേരളത്തില്‍ വിദ്യാര്‍ത്ഥി ജിവനൊടുക്കിയതടക്കം ചൂണ്ടികാട്ടിയാണ് ബാലാവകാശ കമ്മീഷന്റെ നടപടി.
അതേസമയം പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ ഇന്നും വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്ത് അരങ്ങേറിയത്.പലയിടങ്ങളിലും പ്രതിഷേധം സംഘർഷങ്ങളിലേക്ക് വഴിമാറിയിരുന്നു.