ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് മത്സരം..കൊടിക്കുന്നില്‍ സുരേഷ് ഇന്ത്യ മുന്നണി സ്ഥാനാര്‍ത്ഥി…

ലോക്‌സഭ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ പ്രതിപക്ഷമായ ഇന്ത്യാമുന്നണി. കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷ് ആണ് ഇന്ത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥി. കൊടിക്കുന്നില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.രാജ്യത്ത് ഇതാദ്യമായിട്ടാണ് ലോക്‌സഭ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരമുണ്ടാകുന്നത്. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഇതുവരെ സ്പീക്കര്‍ സ്ഥാനത്തേക്ക് സമവായത്തോടെ തെരഞ്ഞെടുക്കുകയായിരുന്നു പതിവ്. ഇത്തവണയും സ്പീക്കര്‍ സ്ഥാനത്തേക്ക് സമവായത്തിന് കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.

സ്പീക്കർ തെരഞ്ഞെടുപ്പിൽ സമവായം വേണമെങ്കിൽ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകണം എന്നായിരുന്നു പ്രതിപക്ഷ നിലാപാട്. എന്നാൽ ഇതിനു വഴങ്ങാന്‍ ബിജെപി തയ്യാറാകാത്തതോടെയാണ് ഇന്ത്യ മുന്നണി മത്സരിക്കാന്‍ തീരുമാനിച്ചത്. ബിജെപി നേതാവ് ഓം ബിര്‍ലയാണ് എന്‍ഡിഎയുടെ ലോക്‌സഭ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ള എംപിയാണ് ഓം ബിർല. തുടർച്ചയായി മൂന്നാം തവണയാണ് അദ്ദേഹം ലോക്സഭയിലെത്തുന്നത്.

Related Articles

Back to top button