പന്നിയങ്കരയിൽ ഇനി മുതൽ പ്രദേശവാസികളും ടോൾ നൽകണം…. പ്രതിഷേധം ശക്തം…
പാലക്കാട് പന്നിയങ്കരയിൽ ഇനി മുതൽ പ്രദേശവാസികളും ടോൾ നൽകണം. പ്രദേശത്തെ ആറ് പഞ്ചായത്തുകളിൽ ഉള്ളവർക്ക് നൽകിയിരുന്ന സൗജന്യമാണ് ടോൾ കമ്പനി അവസാനിപ്പിക്കുന്നത്. സ്വകാര്യ ബസുകൾക്കും ഇളവുകൾ നൽകുന്നില്ല. പ്രദേശവാസികൾക്ക് അനുവദിച്ച് വരുന്ന സൗജന്യം ജൂലൈ ഒന്ന് മുതൽ അവസാനിപ്പിക്കുമെന്ന് ടോൾ കമ്പനി നേരത്തെ അറിയിച്ചിരുന്നു. മാർച്ച് ഒമ്പത് മുതലാണ് പന്നിയങ്കര ടോൾ പ്ലാസയിൽ ടോൾ പിരിവ് ആരംഭിച്ചത്. സൗജന്യം അവസാനിപ്പിക്കുന്നതോടെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് ജനകീയ വേദിയുടെ തീരുമാനം. ഇന്ന് പ്രതിഷേധ സംഗമം സംഘടിപ്പിക്കും.