കൊച്ചുവേളിയിലെ തീപിടുത്തം..തീ നിയന്ത്രണവിധേയമാക്കി..കമ്പനി പ്രവർത്തിച്ചത് ലൈസൻസ് ഇല്ലാതെ…
കൊച്ചുവേളി വ്യവസായ മേഖലയിലെ പ്ലാസ്റ്റിക് കമ്പനിയിലുണ്ടായ വൻ തീപിടിത്തം നിയന്ത്രണവിധേയം.പവർപാക്ക് പോളിമേഴ്സ് എന്ന പ്ലാസ്റ്റിക് റീസൈക്കിൾ കമ്പനിയിലാണ് തീപിടുത്തം ഉണ്ടായത്.ഇന്ന് പുലർച്ചെ 3.50ഓടെയാണ് സംഭവം നടന്നത്. പ്ലാസ്റ്റിക് കൂനയായതിനാൽ തീ അതിവേഗം പടരുകയായിരുന്നു. ജില്ലയിലെ നിരവധി ഫയർഫോഴ്സ് യൂണിറ്റുകളെത്തി ഏറെ പണിപ്പെട്ടാണ് തീ അണച്ചത്. കമ്പനിയിലെ ജീവനക്കാരാണ് തീ പടരുന്നത് ആദ്യം കണ്ടത്.
മൂന്നര മണിക്കൂറുകളിലേറെ നീണ്ടുനിന്ന അധ്വാനത്തിന് ശേഷമാണ് തീ പൂർണമായും നിയന്ത്രണ വിധേയമാക്കിയത്.അതേസമയം കമ്പനി പ്രോട്ടോക്കോളുകൾ കൃത്യമായി പാലിച്ചിരുന്നില്ലന്നാണ് കണ്ടെത്തൽ .കമ്പനി പ്രവർത്തിച്ചത് ലൈസന്സില്ലാതെയെന്നും കണ്ടെത്തി. കമ്പനിയ്ക്ക് ഒരു എക്സിറ്റും ഒരു എൻട്രിയും മാത്രമായതും രക്ഷാപ്രവർത്തനത്തിന് തടസങ്ങൾ സൃഷ്ടിച്ചു. തീ പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.