പെൻഷൻ ഇനിയും ലഭിക്കണോ..മസ്റ്ററിങ് ഇന്നുമുതൽ…
സാമൂഹിക സുരക്ഷ/ക്ഷേമനിധി ബോർഡ് പെൻഷൻ മസ്റ്ററിംങ് ഇന്ന് തുടങ്ങും.സംസ്ഥാനത്ത് 2023 ഡിസംബർ 31 വരെ സാമൂഹിക/ക്ഷേമനിധി പെൻഷൻ അനുവദിച്ച ഗുണഭോക്താക്കളാണ് മസ്റ്ററിങ് പൂർത്തിയാക്കണ്ടത്.മസ്റ്ററിങ് പൂർത്തീകരിക്കുവാൻ ഓഗസ്റ്റ് 24 വരെ സമയം അനുവദിച്ചിട്ടുണ്ട്.
അക്ഷയ കേന്ദ്രങ്ങളിൽ അംഗീകൃത സേവനത്തുക നൽകി ഗുണഭോക്താക്കൾക്ക് നടപടി പൂർത്തിയാക്കാം. ചെയ്യാത്തവർക്ക് ഭാവിയിൽ പെൻഷൻ ലഭിക്കില്ല.അതേസമയം കിടപ്പുരോഗികൾക്ക് വീടുകളിൽ സൗകര്യമൊരുക്കുമെന്ന് അധികൃതർ അറിയിച്ചു.