ടി 20 സിക്സറിൽ… ആദ്യ ഡബിൾ സെഞ്ച്വറി….


അന്താരാഷ്ട്ര ടി 20 യിൽ 200 സിക്സർ പൂർത്തിയാക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. കരിയറിലെ 157 ഇന്നിങ്‌സുകളിൽ നിന്നാണ് സിക്സർ നേട്ടത്തിൽ രോഹിത് 200 കടന്നത്. തൊട്ടടുത്ത താരത്തെ ഏറെ പിന്നിൽ നിർത്തിയാണ് ഈ നേട്ടം എന്നതും ശ്രദ്ധേയമാണ്. നേട്ടത്തിൽ രണ്ടാം സ്ഥാനത്തുള്ള ന്യൂസിലാൻഡിന്റെ മാർട്ടിൻ ഗുപ്പ്റ്റിൽ 118 മത്സരങ്ങളിൽ നിന്ന് 173 സിക്സറുകളാണ് നേടിയിട്ടുള്ളത്. 113 മത്സരങ്ങളിൽ നിന്ന് 137 സിക്‌സറുകൾ നേടിയ ഇംഗ്ലണ്ടിന്റെ ജോസ് ബട്ട്ലറാണ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത്.

Back to top button