മീൻ പിടിത്തത്തിന് ശേഷം നെയ്യാറിൽ നീന്താൻ ശ്രമം… യുവാവ് മുങ്ങി മരിച്ചു…

തിരുവനന്തപുരം: മീൻ പിടിത്തത്തിന് ശേഷം നെയ്യാറിൽ നീന്താൻ ശ്രമിച്ച യുവാവ് മുങ്ങി മരിച്ചു. കാഞ്ഞിരംകുളം ലൂർദ്ദ്പുരം പ്രഫിൻ ഭവനിൽ ജയകുമാർ- ജ്യോതി ദമ്പതികളുടെ മകൻ പ്രഭുൽ (24) ആണ് മരിച്ചത്.തിങ്കളാഴ്ച വൈകീട്ട് പ്രഭുലും മൂന്ന് സുഹൃത്തുക്കളും ചാലക്കര വട്ടം കടവിൽ മീൻ പിടിക്കാനെത്തിയിരുന്നു. മീൻ പിടിച്ച ശേഷം നെയ്യാറിൽ നീന്തവെ പ്രഭുൽ മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പൂവ്വാർ അഗ്‌നിശമന സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് പ്രഭുലിനെ മരിച്ച നിലയിൽ കയത്തിൽനിന്ന് പുറത്തെടുത്തു.മൃതദേഹം അനന്തര നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സഹോദരൻ പ്രഫിൻ.

Related Articles

Back to top button