വൃക്ക രോഗിയായ റിട്ടയേർഡ് അദ്ധ്യാപകൻ വീട്ടിൽ കഴുത്തറുത്ത് മരിച്ച നിലയിൽ…

സർവീസിൽ നിന്നും വിരമിച്ചതിനു ശേഷം വൃക്ക രോഗത്തിന് ചികിത്സയിലായിരുന്ന അദ്ധ്യാപകനെ വീട്ടിലെ കിടപ്പുമുറിയിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. പാലയാട് യൂണിവേഴ്‌സിറ്റിക്ക് സമീപം ശ്രേയസിൽ ഇ.വി.ശശീന്ദ്രനാണ് (58) മരണപ്പെട്ടത്.
പാനൂർ എലാങ്കോട്ടെ തിരുവാൽ യു.പി.സ്‌കൂളിലെ അദ്ധ്യാപകനായിരുന്നു. വൃക്കരോഗബാധിതനായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ മകൻ സ്ഥലത്തുണ്ടായിരുന്നില്ല, രാവിലെ ക്ഷേത്രത്തിലേക്ക് പോയ ഭാര്യയും മകളും തിരിച്ചെത്തിയപ്പോഴാണ് ശരീന്ദ്രനെ കഴുത്തിന് മുറിവേറ്റ് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടത്. തൊട്ടടുത്ത് നിന്നും ബ്ലേഡും കണ്ടെത്തിയിട്ടുണ്ട്.

ധർമ്മടം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 ന് പന്തക്കപ്പാറ ശ്മശാനത്തിൽ.

Related Articles

Back to top button